6 മാസം: ലക്ഷാധിപതിയായി ഹണ്ടർ 350

Monday 27 February 2023 3:16 AM IST

കൊച്ചി: റോയൽ എൻഫീൽഡ് കഴിഞ്ഞ ആഗസ്‌റ്റിൽ വിപണിയിലെത്തിച്ച ഹണ്ടർ 350 ബൈക്ക് ആറുമാസംകൊണ്ട് നേടിയത് ഒരുലക്ഷത്തിലേറെ ഉപഭോക്താക്കളെ.
എൻഫീൽഡ് ശ്രേണിയിലെ ഏറ്റവും ആകർഷക വിലയുള്ള മോഡലാണ് ഹണ്ടർ 350. ജെ-പ്ളാറ്റ്‌ഫോമിൽ നിർമ്മിച്ച ബൈക്കിന് 1.50 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില. 6,​100 ആർ.പി.എമ്മിൽ 20.2 ബി.എച്ച്.പി കരുത്തുള്ളതാണ് 349 സി.സി.,​ സിംഗിൾ സിലിണ്ടർ എൻജിൻ. 4,​000 ആർ.പി.എമ്മിൽ 27 എൻ.എം ആണ് പരമാവധി ടോർക്ക്. 5 ഗിയറുകളാണുള്ളത്.
ഡിസ്ക് ബ്രേക്കുകൾ,​ ഡ്യുവൽ-ചാനൽ എ.ബി.എസ്.,​ ടെലസ്‌കോപ്പിക് ഫോർക്ക് സസ്പെൻഷൻ എന്നിങ്ങനെ നിരവധി സവിശേഷതകളുമുണ്ട്.

Advertisement
Advertisement