കർഷകർക്ക് പരിശീലനം നൽകി

Monday 27 February 2023 12:09 AM IST
പഠനയാത്ര, ഗ്രൂപ്പ് ശാക്തീകരണം എന്നീ പദ്ധതികളുടെ ഭാഗമായി കൃഷി വകുപ്പിന്റെയും ആത്മ ബാലുശ്ശേരി ബ്ലോക്കിന്റെയും നേതൃത്വത്തിൽ ഉള്ള്യേരി പഞ്ചായത്തിലെ കർഷകർക്ക് ഫാം സന്ദർശിക്കുന്നു

തിരുവമ്പാടി: പഠനയാത്ര, ഗ്രൂപ്പ് ശാക്തീകരണം എന്നീ പദ്ധതികളുടെ ഭാഗമായി കൃഷി വകുപ്പിന്റെയും ആത്മ ബാലുശ്ശേരി ബ്ലോക്കിന്റെയും നേതൃത്വത്തിൽ ഉള്ള്യേരി പഞ്ചായത്തിലെ കർഷകർക്ക് പച്ചക്കറികൃഷിയിൽ പരിശീലനം നൽകി.

കൃഷി ഓഫീസർ അബ്ദുൽ ബഷീർ, ആത്മ ബി.ടി.എം അമൃത, എ.ടി.എം കൃഷ്ണപ്രിയ എന്നിവരുടെ നേതൃത്വത്തിൽ തിരുവമ്പാടി ഫാം ടൂറിസ സർക്യൂട്ട് സന്ദർശിച്ചു. ലെയ്ക് വ്യൂ വില്ല, ഗ്രെയ്സ് ഗാർഡൻ, തറക്കുന്നേൽ ഗാർഡൻ, താലോലം പ്രൊഡക്ട്സ്, അരീത്തറയിൽ അഗ്രി ഫാം തുടങ്ങിയ ഫാമുകളും ഇരവഞ്ഞിപ്പുഴയുടെ ഇലന്തുകടവും സന്ദർശിച്ചു. കർഷക കൂട്ടായ്മയ്ക്ക് അരീത്തറയിൽ അഗ്രി ഫാമിൽ തിരുവമ്പാടി കൃഷി ഓഫീസർ ഫാസിൽ വിവിധ പച്ചക്കറിയിനങ്ങളുടെ കൃഷിയെയും അവയുടെ വളപ്രയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെയും രോഗ നിയന്ത്രണ മാർഗങ്ങളെയും കുറിച്ച് ക്ലാസ് നൽകി.