ചത്ത് കരയ്ക്കടിഞ്ഞ ഡോൾഫിനെ കുഴിച്ചുമൂടി

Monday 27 February 2023 12:41 AM IST

കോഴിക്കോട്: ചത്തഴുകിയ നിലയിൽ ഡോൾഫിൻ കരയ്ക്കടിഞ്ഞു. കഴിഞ്ഞ ദിവസം രാവിലെയാണ് ലയൺസ് പാർക്കിന് സമീപം തിരമാലയിൽ പെട്ട് കരയ്ക്കടിഞ്ഞ ഡോൾഫിനെ മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയത്. ആരോഗ്യപ്രവർത്തകരും ഫോറസ്റ്റ് അധികൃതരും ചേർന്ന് പോസ്റ്റ്മോർട്ടം ചെയ്ത് കുഴിച്ചു മൂടി.

ഏകദേശം 150-200 കിലോ തൂക്കവും 230 സെന്റീമീറ്റർ നീളവുമുണ്ട്. ആറ് വയസ് വരും. കോർപ്പറേഷൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മനോജ്, വെറ്ററിനറി ഡോക്ടർ ശ്രീഷ്മ, ഹെൽത്ത് ഇൻസ്പെക്ടർ അനുഷ്ക, ഫോറസ്റ്റ് ഓഫീസർ പ്രവീൺ എന്നിവ പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നൽകി. മൃതദേഹത്തിന് ആറ് ദിവസത്തെ പഴക്കമുണ്ട്.