വാർഷിക പൊതുയോഗം
Monday 27 February 2023 12:08 AM IST
പാലക്കാട്: എസ്.എൻ.ഡി.പി യോഗം മുണ്ടക്കോട് ശാഖയുടെയും വനിതാ സ്വയംസഹായ സംഘങ്ങളുടെയും വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. ശാഖ പ്രസിഡന്റ് കെ.സി.മോഹൻദാസിന്റെ അദ്ധ്യക്ഷതയിൽ പാലക്കാട് യൂണിയൻ പ്രസിഡന്റ് ആർ.ഭാസ്‌കരൻ ഉദ്ഘാടനം നിർവഹിച്ചു. ശാഖ സെക്രട്ടറി സി.രവീന്ദ്രൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. സ്വയം സഹായ സംഘങ്ങളുടെ റിപ്പോർട്ടും കണക്കും കോർഡിനേറ്റർമാർ അവതരിപ്പിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് യു.പ്രഭാകരൻ, പത്മാവതി പ്രഭാകരൻ, വിശ്വനാഥൻ, ഉണ്ണികൃഷ്ണൻ, സുരേഷ്, ജ്യോതി ഉണ്ണികൃഷ്ണൻ, ജയശ്രീ രാജൻ,പി. രാജൻ, എം. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.