എൻ.ജി.ഒ.യു ഏരിയാസമ്മേളനം

Monday 27 February 2023 12:10 AM IST
എൻ.ജി.ഒ യൂണിയൻ ഹൊസ്ദുർഗ് ഏരിയ സമ്മേളനം ടി.എം ഹാജറ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ജില്ലാ - താലൂക്ക് ആസ്ഥാനങ്ങളിൽ ആധുനിക രീതിയിലുള്ള സർക്കാർ ക്വാർട്ടേഴ്സുകൾ പണിയണമെന്ന് കേരള എൻ.ജി.ഒ യൂണിയൻ ഹൊസ്ദുർഗ് ഏരിയ 60-ാം വാർഷികസമ്മേളനം ആവശ്യപ്പെട്ടു. മുൻസിപ്പൽ ടൗൺ ഹാളിൽ സമ്മേളനം യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.എം ഹാജറ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ടി.വി ഹേമലത അദ്ധ്യക്ഷയായി. സെക്രട്ടറി ടി. സതീഷ് ബാബു പ്രവർത്തന റിപ്പോർട്ടും സി. സന്ദീപ് വരവുചെലവ് കണക്കും അവതരിപ്പിച്ചു. കെ. അനിൽകുമാർ, ടി. ദാമോദരൻ, ബി. വിജേഷ്, എ.വി റീന എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ടി.വി ഹേമലത (പ്രസിഡന്റ്), ടി. ചിന്താമണി, കെ. ഹരീഷ് കുമാർ (വൈസ് പ്രസിഡന്റ്), ടി. സതീഷ് ബാബു (സെക്രട്ടറി), പി.വി രഞ്ജിത്ത്, ഐ.കെ പ്രദീപ് കുമാർ (ജോയിന്റ് സെക്രട്ടറി), സി. സന്ദീപ് (ട്രഷറർ).