സർട്ടിഫിക്കറ്റ് വിതരണവും കൺവെൻഷനും

Monday 27 February 2023 12:12 AM IST
യോഗ ട്രെയ്നിംഗ് സർട്ടിഫിക്കറ്റ് വിതരണവും കൺവെൻഷനും ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

തൃക്കരിപ്പൂർ: ഡിപ്ളോമ ഇൻ യോഗ ടീച്ചേർസ് ട്രെയ്നിംഗ് പ്രോഗ്രാം 2021 - 22 സർട്ടിഫിക്കറ്റ് വിതരണവും വൈ.ടി.എ. ജില്ലാ കൺവെൻഷനും എടാട്ടുമ്മൽ ചേതന യോഗ ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി. ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ മുഖ്യാതിഥിയായി. പഞ്ചായത്തംഗം സീത ഗണേഷ്, ബി. അശോക് കുമാർ, പി. സനൽ, എം.വി. സുകുമാരൻ, പി.പി. സുകുമാരൻ, പി.വി. ചന്ദ്രൻ സംസാരിച്ചു. തുടർന്ന് നടന്ന ജില്ലാ കൺവെൻഷൻ ജെ.എസ്. ഗോപൻ ഉദ്ഘാടനം ചെയ്തു. ടി.കെ. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. പി. ദീപ, കെ. പ്രദീപ് കുമാർ സംസാരിച്ചു. കെ.വി. ഗണേഷ് സ്വാഗതവും വി. രാമചന്ദ്രൻ നന്ദിയും പറഞ്ഞു.