ബി.ആർ.സി ശിൽപശാല നടത്തി

Monday 27 February 2023 12:38 AM IST
കെ.പി ചന്ദ്രി ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി: കുന്നുമ്മൽ ബി.ആർ.സി യുടെ കീഴിൽ 8മുതൽ 11 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി രണ്ട് ദിവസത്തെ റെസിഡെൻഷ്യൽ ശില്പശാല സംഘടിപ്പിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിലെ എല്ലാ ഹൈസ്കൂൾ ഹയർ സെക്കൻഡറി സ്‌കൂളുകളിലെയും തിരഞ്ഞെടുത്ത വിദ്യാർത്ഥികളെയാണ് ബി.ആർ.സി തല ശില്പശാലയിൽ പങ്കെടുപ്പിച്ചത്. കുട്ടികളിലുള്ള ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുന്നതിനായി രണ്ടു ദിവസത്തെ ശിൽപശാല കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി ഉദ്‌ഘാടനം ചെയ്തു. കുന്നുമ്മൽ ബി.പിആർ.സി സുനിൽ കുമാർ കെ.കെ സ്വാഗതം പറഞ്ഞു. സൂപ്പി ,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ,വേളം ഗ്രാമ പഞ്ചായത്ത് ചെയർമാൻ സൂപ്പി അദ്ധ്യക്ഷത വഹിച്ചു. ട്രെയിനർ സനൂപ്‌ സി.എൻ പദ്ധതി വിശദീകരണം നടത്തി.