തണൽ സ്കൂൾ വാർഷികം മാർച്ച് 1ന്
Monday 27 February 2023 12:53 AM IST
കുറ്റ്യാടി: ഭിന്നശേഷി വിദ്യാർത്ഥികൾ പഠിക്കുന്ന മേഖലയിലെ പ്രധാന വിദ്യാലയമായ തണൽ കരുണ സ്ക്കൂൾ വാർഷിക വിരുന്ന് ‘യൂഫോറിയ 23’ മാർച്ച് ഒന്നിന് രാവിലെ പത്തു മുതൽ കുറ്റ്യാടി മെഹഫിൽ ഓഡിറ്റോറിയത്തിൽ നടക്കും. ഭിന്നശേഷി പ്രതിഭയായ മുഹമ്മദ് ആസിം വെളിമണ്ണ മുഖ്യതിഥിയായി പങ്കെടുക്കും. സ്കൂളിലെ വിദ്യാർഥികളുടെ കലാവിരുന്ന് അടക്കമുള്ള പരിപാടികൾ രാത്രി പത്തു വരെ നീളും. പരിപാടിയുടെ പ്രചാരണാർഥം കുറ്റ്യാടി ടൗണിൽ വിളംബര ജാഥ സംഘടിപ്പിച്ചു. തണലിലെ വിദ്യാർഥികളുടെ ബാന്റ് സെറ്റ് അണിനിരന്ന ജാഥയിൽ കുട്ടികൾക്കൊപ്പം അദ്ധ്യാപകരും രക്ഷിതാക്കളും തണൽ ബന്ധുക്കളും പങ്കുചേർന്നു. വൈസ് പ്രിൻ സിപ്പൽ ജോബിജോൺ, പി.ടി.എ പ്രസിഡന്റ് ബാബു ആയഞ്ചേരി എന്നിവർ നേതൃത്വം നൽകി.