എസ്.എസ്.എൽ.സി പരീക്ഷാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു
Monday 27 February 2023 12:27 AM IST
മണ്ണാർക്കാട്: കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹൈസ്‌കൂളിൽ ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി കുണ്ട്‌ലക്കാട് സൗപർണിക കൂട്ടായ്മയുടെ നേതൃത്വത്തിൽ 'ഒരുക്കം' മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തംഗം കെ.ടി.അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പറമ്പത്ത് മുഹമ്മദലി അദ്ധ്യക്ഷനായി. മാനസിക സമ്മർദ്ദങ്ങളും ഭയാശങ്കകളുമില്ലാതെ പരീക്ഷയെ അഭിമുഖീകരിക്കുന്നതിനും ഉയർന്ന ഗ്രേഡോടെ മികച്ച വിജയം ഉറപ്പാക്കുന്നതിനുമായി സംഘടിപ്പിച്ച പരിപാടിയിൽ പാലക്കാട് ദിശ കൗൺസിലർ എസ്.അബ്ദുറഹ്മാൻ ക്ലാസിന് നേതൃത്വം നൽകി. പ്രധാനാദ്ധ്യാപകൻ പി.ശ്രീധരൻ,സജി ജനത, പി.എം.മുസ്തഫ, സി.കൃഷ്ണൻകുട്ടി, പി.ഗോപി,പി.ഷിഹാബ്, സി.രാജു, കെ.എം.മുസ്തഫ തുടങ്ങിയവർ സംസാരിച്ചു. മുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.