ദേവസ്വം വരുമാനമെടുക്കുകയെന്നത് സർക്കാർ നയമല്ലെന്ന് മന്ത്രി

Monday 27 February 2023 12:00 AM IST

തൃശൂർ : ദേവസ്വങ്ങളിൽ വരുന്ന വരുമാനം എടുക്കുക എന്നതല്ല സർക്കാരിന്റെ നയമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. കൊച്ചിൻ ദേവസ്വം ബോർഡ് ഭരണ സമിതിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രങ്ങളുടെയും ഭക്തജനങ്ങളുടെയും ആവശ്യങ്ങൾക്കായി അങ്ങോട്ടാണ് സർക്കാർ സംഖ്യ നൽകുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി 459 കോടിയാണ് സർക്കാർ ദേവസ്വം ബോർഡുകൾക്ക് നൽകിയത് . ദേവസ്വം ബോർഡുകൾ വഴിപാടിതര വരുമാനം കൂടി വർദ്ധിപ്പിക്കാനാണ് ശ്രമിക്കുന്നത്. വരുമാന ചോർച്ച തടയാനുള്ള നടപടി സർക്കാർ സ്വീകരിച്ചു വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement