വിജിലൻസ് അന്വേഷണത്തിൽ വിശ്വാസമില്ല: വി.മുരളീധരൻ

Monday 27 February 2023 12:00 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിൽ നടക്കുന്ന വിജിലൻസ് അന്വേഷണം തെളിവ് നശിപ്പിക്കുന്നതിന് വേണ്ടിയാണോ എന്ന് സംശയമുണ്ടെന്ന് മന്ത്രി വി.മുരളീധരൻ പറഞ്ഞു. പ്രതികളെ സംരക്ഷിക്കാനാണ് സർക്കാർ നീക്കം. പ്രതിപക്ഷത്തിന് സർക്കാരിനോട് സഹകരണാത്മക നിലപാടാണ്. സ്വർണക്കടത്ത് കേസിൽ അന്നും ഇന്നും മുഖ്യമന്ത്രിയുടെ ഓഫീസ് സംശയനിഴലിലാണ്. കേസിലെ പുതിയ സംഭവ വികാസങ്ങളും അത് തന്നെയാണ് തെളിയിക്കുന്നത്. കേസ് ബി.ജെ.പിയും സി.പി.എമ്മും ഒത്തുതീർപ്പാക്കിയെന്ന് പറഞ്ഞവർ എവിടെപ്പോയെന്നും വി.മുരളീധരൻ ചോദിച്ചു.

ദു​രി​താ​ശ്വാ​സ​നി​ധി​ ​ത​ട്ടി​പ്പ്:കോ​ൺ.​നേ​താ​വി​നെ​തി​രെ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ്

ക​ട​യ്ക്കാ​വൂ​ർ​:​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ദു​രി​താ​ശ്വാ​സ​ ​നി​ധി​ ​ത​ട്ടി​പ്പി​ൽ​ ​അ​ഞ്ചു​തെ​ങ്ങി​ലെ​ ​കോ​ൺ​ഗ്ര​സ്സ് ​നേ​താ​വി​നെ​തി​രെ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​വി.​ലൈ​ജു​ ​രം​ഗ​ത്തെ​ത്തി.​ ​സാ​മ്പ​ത്തി​ക​മാ​യി​ ​മു​ന്നാ​ക്കം​ ​നി​ൽ​ക്കു​ന്ന​വ​ർ​ക്ക് ​വ്യാ​ജ​രേ​ഖ​ക​ൾ​ ​ച​മ​ച്ച് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ദു​രി​താ​ശ്വാ​സ​ ​നി​ധി​യി​ൽ​ ​നി​ന്നും​ ​അ​മ്പ​തി​നാ​യി​രം​ ​മു​ത​ൽ​ ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​ ​വ​രെ​ ​പ്രാ​ദേ​ശി​ക​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വി​ന്റെ​ ​ഒ​ത്താ​ശ​യോ​ടെ​ ​വാ​ങ്ങി​ ​ന​ൽ​കി​യെ​ന്നാ​ണ് ​ആ​രോ​പ​ണം.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സി​ൽ​ ​ന​ൽ​കി​യ​ ​പ​രാ​തി​യെ​ ​തു​ട​ർ​ന്നാ​ണ് ​ത​ട്ടി​പ്പു​ക​ൾ​ ​പു​റ​ത്തു​ ​വ​ന്ന​ത്.​ ​ഒ​രേ​ ​ഫോ​ൺ​ ​ന​മ്പ​രി​ൽ​ ​പ​ത്തി​ല​ധി​കം​ ​അ​പേ​ക്ഷ​ക​ൾ​ ​പ​ല​രു​ടെ​യും​ ​പേ​രി​ൽ​ ​ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും​ ​അ​ന​ർ​ഹ​ർ​ക്ക് ​അ​നു​കൂ​ല്യം​ ​ല​ഭി​ക്കു​മ്പോ​ൾ​ ​നേ​താ​വ് ​ക​മ്മി​ഷ​ൻ​ ​ഇ​ന​ത്തി​ൽ​ ​വി​ഹി​തം​ ​കൈ​പ്പ​റ്റു​മെ​ന്നും​ ​ലൈ​ജു​ ​പ​റ​യു​ന്നു.