കെ.എസ്.എസ്.പി.യു സമ്മേളനം

Monday 27 February 2023 12:07 AM IST

ശ്രീകൃഷ്ണപുരം: പെൻഷൻ പരിഷ്‌കരണ, ക്ഷാമാശ്വാസ കുടിശികകൾ ഒറ്റത്തവണയായി അനുവദിക്കണമെന്ന് കെ.എസ്.എസ്.പിയു ശ്രീകൃഷ്ണപുരം ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് ഒ.മോഹൻദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം കെ.പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ. ശ്രീധരൻ, വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജയലക്ഷ്മി, എം.കുട്ടൻ, കെ.വാസുദേവൻ എന്നിവർ സംസാരിച്ചു. ചെർപ്പുളശ്ശേരി യൂണിറ്റിനും എളമ്പുലാശ്ശേരി യൂണിറ്റിനുമുള്ള ഉപഹാരം സി.എൻ.നാരായണഗുപ്തൻ വിതരണം ചെയ്തു. രാജേഷ് അടയ്ക്കാപുത്തൂർ വൃക്ഷത്തൈ വിതരണം നടത്തി. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി പെൻഷൻകാർ പങ്കെടുത്ത പ്രകടനവും നടന്നു. പ്രതിനിധി സമ്മേളനം കെ.എസ്.എസ്.പി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.എ.ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. ഒ.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. കെ.രാജഗോപാലൻ, പി.കെ.വിജയകൃഷ്ണൻ, ജില്ലാ സെക്രട്ടറി പി.എൻ. മോഹൻദാസ് സംസാരിച്ചു. ഭാരവാഹികളായി ഇ.സൂര്യനാരായണൻ (പ്രസിഡന്റ്), കെ.വാസുദേവൻ, എം.എം.സാവിത്രി, എൻ. പി.കൃഷ്ണനുണ്ണി (വൈസ് പ്രസിഡന്റുമാർ), കെ.രാജഗോപാലൻ (സെക്രട്ടറി), എം.കുഞ്ഞുണ്ണി, എം.ജയരാജൻ, ഇ.രാജകുമാരി (ജോയിന്റ് സെക്രട്ടറിമാർ), പി.കെ.വിജയകൃഷ്ണൻ (ട്രഷറർ) തിരഞ്ഞെടുത്തു.

Advertisement
Advertisement