നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും

Monday 27 February 2023 12:07 AM IST

തിരുവനന്തപുരം: രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും.

കാലിക്കറ്റ് സർവകലാശാലയ്ക്ക് താൽക്കാലിക ഭരണസമിതി രൂപീകരിക്കുന്നതിൽ ചാൻസലറെന്ന നിലയിലുള്ള ഗവർണറുടെ അധികാരം വെട്ടുന്ന ഭേദഗതി ബിൽ നിയമസഭയിൽ ഇന്ന് കൊണ്ടുവരാൻ ആലോചിച്ചിരുന്നെങ്കിലും ,ഗവർണറുടെ അനുമതി കിട്ടാത്തതിനാൽ നീക്കം ഉപേക്ഷിച്ചു. സർക്കാർ ഖജനാവിന് അധിക സാമ്പത്തിക ബാദ്ധ്യത വരുത്തുന്ന ബില്ലിന് ഗവർണറുടെ മുൻകൂർ അനുമതി വാങ്ങണം. സർക്കാരിന്റെ സഞ്ചിതനിധിയിൽ നിന്ന് 27.84 ലക്ഷം രൂപ ചെലവ് വരുന്നതാണ് ബില്ലിന്റെ കരട് നിയമസഭയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പഞ്ചായത്തിരാജ്, മുനിസിപ്പൽ ഭേദഗതി ബില്ലുകൾ ഇന്ന് സഭ പരിഗണനയ്ക്കെടുക്കും. മാർച്ച് 30 വരെ തുടരുന്ന സഭാസമ്മേളനത്തിൽ നാളെ മുതൽ 13 ദിവസം സമ്പൂർണ ബഡ്ജറ്റ് പാസാക്കുന്നതിന് വകുപ്പു തിരിച്ചുള്ള ധനാഭ്യർത്ഥന ചർച്ചകളാണ്. ബഡ്ജറ്റിലെ ഇന്ധന സെസ്സ്, നികുതി വർദ്ധന നിർദ്ദേശങ്ങൾക്കെതിരെ പ്രക്ഷോഭ രംഗത്തുള്ള പ്രതിപക്ഷം, സഭയ്ക്കകത്ത് പ്രതിഷേധം ഏത് രീതിയിൽ തുടരണമെന്ന് ഇന്ന് തീരുമാനിക്കും. രാവിലെ എട്ടിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അദ്ധ്യക്ഷതയിൽ യു.ഡി.എഫ് നിയമസഭാകക്ഷി യോഗം ചേരും.

നി​യ​മ​സ​ഭ​യി​ലെ​ ​വി​ല​ക്ക് ​പി​ൻ​വ​ലി​ക്ക​ണം​:​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​നി​യ​മ​സ​ഭ​യി​ലെ​ ​ദ്യ​ശ്യ​ങ്ങ​ൾ​ ​പ​ക​ർ​ത്തു​ന്ന​തി​ന് ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ക്ക് ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​വി​ല​ക്ക് ​പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​സ്പീ​ക്ക​ർ​ക്ക് ​ക​ത്ത് ​ന​ൽ​കി. ചോ​ദ്യോ​ത്ത​ര​വേ​ള​ ​വ​രെ​യു​ള്ള​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​പ​ക​ർ​ത്താ​ൻ​ ​ദൃ​ശ്യ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​രെ​ ​ഗാ​ല​റി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ക്കു​ന്ന​ ​കീ​ഴ്‌​വ​ഴ​ക്കം​ ​റ​ദ്ദാ​ക്കി​യ​ത് ​കൊ​വി​ഡ് ​മ​ഹാ​മാ​രി​യു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്.​ ​ലോ​ക​ത്താ​കെ​ ​കൊ​വി​ഡ് ​ഭീ​ഷ​ണി​ ​ഒ​ഴി​യു​ക​യും​ ​നി​യ​മ​സ​ഭ​യി​ലെ​ ​കൊ​വി​ഡ് ​പ്രോ​ട്ടോ​ക്കോ​ൾ​ ​പി​ൻ​വ​ലി​ക്കു​ക​യും​ ​ചെ​യ്ത് ​കാ​ല​ങ്ങ​ളാ​യ​ ​സ്ഥി​തി​ക്ക് ​മാ​ദ്ധ്യ​മ​വി​ല​ക്ക് ​അ​ടി​യ​ന്ത​ര​മാ​യി​ ​പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ആ​വ​ശ്യ​പ്പെ​ട്ടു.