വാക്ക് ഇൻ ഇന്റർവ്യു

Monday 27 February 2023 12:39 AM IST

പത്തനംതിട്ട : ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന മൊബൈൽ വെറ്ററിനറി ക്ലിനിക്കിലെ വെറ്ററിനറി സർജനെ സഹായിക്കുന്നതിന് ഡ്രൈവർ കം അറ്റൻഡന്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി വാക്ക് ഇൻ ഇന്റർവ്യു നടത്തും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ്, ത്രീവീലർ ഡ്രൈവിംഗ് ലൈസൻസ് ആന്റ് ബാഡ്ജ് എന്നിവയും അവയുടെ പകർപ്പുകളും സഹിതം 28 ന് രാവിലെ 11 ന് മുമ്പ് പത്തനംതിട്ട വെറ്ററിനറി കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന ചീഫ് വെറ്ററിനറി ഓഫീസറുടെ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം. വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ ജില്ലാ വെറ്ററിനറി കേന്ദ്രവുമായി ബന്ധപ്പെടാം. ഫോൺ : 0468 2270908.