യൂത്ത് അത്‌ലറ്റിക്സ് കിരീടം പാലക്കാടിന്
Sunday 26 February 2023 11:51 PM IST
തിരുവനന്തപുരം : കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽ കഴിഞ്ഞ രണ്ട് ദിവസമായി നടന്ന സംസ്ഥാന യൂത്ത് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഓവറാൾ കിരീടം സ്വന്തമാക്കി .10സ്വർണവും 9 വെള്ളിയും 11 വെങ്കലവും ഉൾപ്പടെ 201 പോയിന്റുകൾ നേടിയാണ് പാലക്കാട് ഒന്നാമതെത്തിയത്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ പാലക്കാടിനാണ് ഒന്നാം സ്ഥാനം.
ആറുവീതം സ്വർണവും വെള്ളിയും എട്ട് വെങ്കലവും ഉൾപ്പടെ 128 പോയിന്റുകൾ നേടി മലപ്പുറം രണ്ടാം സ്ഥാനം സ്വന്തമാക്കി. രണ്ട് സ്വർണവും അഞ്ചുവെള്ളിയും നാലുവെങ്കലവും ഉൾപ്പടെ 94.5 പോയിന്റ് നേടി ആതിഥേയരായ തിരുവനന്തപുരം മൂന്നാം സ്ഥാനത്തെത്തി.മുൻ ചാമ്പ്യന്മാരായ എറണാകുളം ഏഴാം സ്ഥാനത്തായി.
രണ്ട് മീറ്റ് റെക്കാഡുകളാണ് പിറന്നത്.ആദ്യ ദിവസം ഷോട്ട്പുട്ടിൽ അനുപ്രിയ വി.എസും പോൾവാട്ടിൽ ശിവുേവ് രാജീവുമാണ് റെക്കാഡ് നേടിയത്.