റെക്കാഡുയരത്തിൽ ഡുപ്ളാന്റിസ്

Sunday 26 February 2023 11:54 PM IST

6.22 മീറ്റർ

പാരീസ് : പുരുഷ വോൾവാൾട്ടിൽ തന്റെ റെക്കാഡ് വീണ്ടും തിരുത്തിയെഴുതി സ്വീഡിഷ് താരം അർമാൻ ഡുപ്ളാന്റിസ്. കഴിഞ്ഞ ദിവസം ഫ്രാൻസിൽ നടന്ന വേൾഡ് ഇൻഡോർ ടൂർ സിൽവർ മീറ്റിൽ 6.22 മീറ്റർ ചാടിയാണ് ഡുപ്ളാന്റിസ് റെക്കാഡ് സൃഷ്ടിച്ചത്.തന്റെ മൂന്നാം ശ്രമത്തിലാണ് സ്വീഡിഷ് താരം റെക്കാഡിലെത്തിയത്

6.21 മീറ്റർ2022 ജൂലായിൽ അമേരിക്കയിലെ യൂജിനിൽ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 6.21 മീറ്റർ ചാടി സൃഷ്ടിച്ചിരുന്ന റെക്കാഡാണ് ഡുപ്ളാന്റിസ് പാരീസിൽ തിരുത്തിയത്.

60

തന്റെ കരിയറിൽ 60-ാം തവണയാണ് ഡുപ്ളാന്റിസ് 6 മീറ്റർ മാർക്ക് മറികടന്നത്.

1

ഒളിമ്പിക്സ്,വേൾഡ് ചാമ്പ്യൻഷിപ്പ്,വേൾഡ് ഇൻഡോർ ചാമ്പ്യൻഷിപ്പ്,വേൾഡ് ജൂനിയർ ചാമ്പ്യൻഷിപ്പ്,വേൾഡ് യൂത്ത് ചാമ്പ്യൻഷിപ്പ്,യൂറോപ്യൻ ചാമ്പ്യൻഷിപ്പ് എന്നിവയിലെല്ലാം സ്വർണം നേടുന്ന ആദ്യ പോൾവാട്ട് താരമാണ് ഡുപ്ളാന്റിസ്.