ഖത്തറിൽ മെദ്‌വദേവ് ജേതാവ്
Monday 27 February 2023 12:02 AM IST
ദോഹ : ഖത്തർ ഓപ്പൺ എ.ടി.പി ടെന്നിസ് ടൂർണമന്റിൽ മുൻ ലോക ഒന്നാം നമ്പർ റഷ്യൻ താരം ഡാനിൽ മെദ്‌വദേവ് ജേതാവായി. ഫൈനലിൽ മറ്റൊരു മുൻ ലോക ഒന്നാം നമ്പർ ബ്രിട്ടീഷ് താരം ആൻഡി മുറെയെ കീഴടക്കിയാണ് മെദ്‌വദേവ് കിരീടം ചൂടിയത്. സ്കോർ : 6-4,6-4. കഴിഞ്ഞയാഴ്ച റോട്ടർഡാം ഓപ്പണിലും മെദ്‌വദേവ് ചാമ്പ്യനായിരുന്നു.