വികസന സെമിനാർ
Monday 27 February 2023 12:09 AM IST
കുറ്റിപ്പുറം :2023-24 വാർഷിക പദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട് ബ്ലോക്ക് വികസന സെമിനാർ നടന്നു . വൈസ് പ്രസിഡന്റ് സൗദാമിനി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന സെമിനാർ പ്രസിഡന്റ് അഡ്വ. ഇ. സിന്ധു ഉദ്ഘാടനം ചെയ്തു . 2023-24 വാർഷിക പദ്ധതിരേഖ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺറംഷീന അവതരിപ്പിച്ചു . ആകെ 9.5 കോടിയുടെ 91 പദ്ധതികളും സാമ്പത്തിക സ്രോതസ്സുകളും വിശദമായി അവതരിപ്പിച്ചു . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ബിനീഷ മുസ്തഫ , മിസ്രിയ സൈഫുദ്ധീൻ , അബ്ദുൽ അസീസ് തുടങ്ങിയവർ പങ്കെടുത്തു .