ഭക്തിസാന്ദ്രമായി കോട്ടാങ്ങൽ പൊങ്കാല
Monday 27 February 2023 12:13 AM IST
മല്ലപ്പള്ളി :കോട്ടാങ്ങൽ മഹാഭദ്രകാളി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ആചാരപൂർവം കൊണ്ടാടി. രാവിലെ 7.30ന് കല്ലൂപ്പാറ ഭഗവതിയെ ക്ഷേത്രത്തിലേക്ക് എതിരേൽക്കുകയും,ഇരു ഭഗവതിമാർക്കും പ്രത്യേക പൂജകൾ നടത്തുകയും ചെയ്തു. ക്ഷേത്രത്തിൽ നടന്ന പൊങ്കാല സമ്മേളനം നാരീശക്തി പുരസ്കാര ജേതാവും സാമൂഹിക പ്രവർത്തകയുമായ എം.എസ് സുനിൽ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് സുനിൽ വെള്ളിക്കര അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ടി.സുനിൽ,രാജശേഖരൻ കാരക്കാട് എന്നിവർ പ്രസംഗിച്ചു. തന്ത്രിമുഖ്യൻ പറമ്പൂരില്ലത്തു ത്രിവിക്രമൻ വാസുദേവൻ ഭട്ടതിരിപ്പാട് പണ്ടാര അടുപ്പിലേക്ക് അഗ്നിപകർന്നതോടെ അന്തരീക്ഷം ദേവി സ്തുതികളാൽ മുഖരിതമായി.തുടർന്നു പൊങ്കാല സമർപ്പണവും ഭക്തജനങ്ങൾക്കുള്ള അന്നദാനവും നടന്നു.