മന്നം സമാധി ദിനാചരണം
Monday 27 February 2023 12:16 AM IST
ഉളനാട്: ഉളനാട് 16-ാം എൻ. എസ്.എസ്.കരയോഗത്തിന്റെ നേതൃത്വത്തിൽ സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 53-ാമത് മന്നം സമാധി ദിനാചരണം നടത്തി. കരയോഗ മന്ദിരത്തിൽ ഭക്തിഗാനാലാപനം, പുഷ്പാർച്ചന, സമൂഹപ്രാർത്ഥന, ഉപവാസം, ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പ്രത്യേക പൂജ എന്നിവയും പ്രതിജ്ഞ പുതുക്കുകയും ചെയ്തു. കരയോഗം പ്രസിഡന്റ് ഉളനാട് ഹരികുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കരയോഗം സെക്രട്ടറി എം.ആർ.ബാലകൃഷ്ണക്കുറുപ്പ് ,ഖജാൻജി പി.കെ.സന്തോഷ് കുമാർ, വൈസ് പ്രസിഡന്റ് തുളസീധരൻ പിള്ള.സി.ജോയിന്റ് സെക്രട്ടറി സോമശേഖരക്കുറുപ്പ് ,ഭരണ സമിതി അംഗങ്ങളായ വി.ആർ.സി.പിള്ള,രാജഗോപാലക്കുറുപ്പ് ,രാധാകൃഷ്ണൻ നായർ, സോമനാഥക്കുറുപ്പ് ,വനിതാസമാജം പ്രസിഡന്റ് പി.ജി.രത്‌നമ്മ എന്നിവർ പ്രസംഗിച്ചു.