സ്നേഹസംഗമം
Monday 27 February 2023 12:20 AM IST
അടൂർ : സാന്ത്വനം സോഷ്യൽ വെൽഫെയർ ഫൗണ്ടേഷൻ സംഘടിപ്പിച്ച സ്നേഹ സംഗമം ഔഷധി ചെയർ പേഴ്സൺ ശോഭനാ ജോർജ് ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ പ്രസിഡന്റ് റവ.ഡോ.ജോൺ സി.വർഗീസ് കോർ എപ്പിസ്ക്കോപ്പ അദ്ധ്യക്ഷത വഹിച്ച യോഗത്തിൻ നഗരസഭ ചെയർ പേഴ്സൺ ദിവ്യാ റെജി മുഹമ്മദ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ, ഫാ.ജോസഫ് ശാമുവേൽ തറയിൽ,റവ ജോൺ ഏബ്രഹാം,ഫാ.ബാബു ജോർജ്, ഫാ.സൈമൺ ലൂക്കോസ് ,പ്രൊഫ.ഡോ.വൈ.ജോയി,ഷെല്ലി ബേബി, ബിജു വി.പന്തപ്ലാവ് എന്നിവർ പ്രസംഗിച്ചു.