ഓപ്പറേഷൻ പീ ഹണ്ടിൽ ഇരുപതോളം ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു
Monday 27 February 2023 12:29 AM IST
കൊല്ലം: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും ഇന്റർ നെറ്റിൽ തെരഞ്ഞവർക്കും പങ്കുവച്ചവർക്കുമെതിരെ കൊല്ലം സിറ്റി പൊലീസ് 29 ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ ഇരുപതോളം ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു. ഇവ കോടതി മുഖാന്തിരം ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറൻസിക്ക് സയൻസ് ലാബിലേക്ക് അയച്ചു. കൊല്ലം ഈസ്റ്റ്, പള്ളിത്തോട്ടം, കിളികൊല്ലൂർ, ഓച്ചിറ, പരവൂർ, ഇരവിപുരം, കണ്ണനല്ലൂർ, പാരിപ്പള്ളി, ചവറ, അഞ്ചാലുംമൂട്, കൊട്ടിയം, കരുനാഗപ്പള്ളി, ശക്തികുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് മൊബൈൽ ഫോൺ, മെമ്മറി കാർഡ്, സിം കാർഡുകൾ തുടങ്ങിയവ പിടിച്ചെടുത്തത്. അന്യസംസ്ഥാന തൊഴിലാളിയും വിദ്യാർത്ഥികളും യുവാക്കളും പ്രൊഫഷണലുകളും കൂലിപ്പണിക്കാരനും നടപടി നേരിട്ടവരിൽ ഉൾപ്പെടുന്നു.