ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​കൽ​ക്കൊ​ള്ള അ​വ​സാ​നി​പ്പി​ക്കണം: യു.എം.സി

Monday 27 February 2023 12:31 AM IST

കൊ​ല്ലം: തൊ​ഴിൽ ക​രം, ലൈ​സൻ​സ് പു​തു​ക്കൽ എ​ന്നി​വ​യു​ടെ പേ​രിൽ പിഴയും ലേറ്റ് ഫീസും ഈടാക്കി വ്യാപാരികളെ കൊള്ളയടിക്കുന്ന നടപടി തദ്ദേശ സ്ഥാപനങ്ങൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് യു​ണൈ​റ്റ​ഡ് മർ​ച്ചന്റ്‌​സ് ചേം​ബർ (യു.എം.സി) ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഹ​രി​ത ​കർ​മ്മ​സേ​ന​യു​ടെ സർ​വീ​സ് ചാർ​ജിന​ത്തി​ലും തീ​വെ​ട്ടി​ക്കൊ​ള്ള​യാ​ണ് ന​ട​ക്കു​ന്ന​ത്. കൊ​വി​ഡാ​ന​ന്ത​രം സാ​മ്പ​ത്തി​ക ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന വ്യാ​പാ​രി​ക​ളെ സർ​ഫാ​സി നി​യ​മ​ത്തി​ന്റെ മ​റ​വിൽ കോ​ട​തി ഉ​ത്ത​ര​വി​ലൂ​ടെ ജ​പ്​തി ഭീ​ഷ​ണി മു​ഴ​ക്കു​ന്ന ബാ​ങ്കു​ക​ളു​ടെ ന​ട​പ​ടി അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കിൽ സ​മ​ര​മു​ഖ​ത്തേ​ക്കി​റ​ങ്ങാൻ യു.എം.സി ജി​ല്ലാ​ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. ജി​ല്ലാ പ്ര​സി​ഡന്റ് നി​ജാം​ബ​ഷി അ​ദ്ധ്യ​ക്ഷനായി. ജ​ന​റൽ സെ​ക്ര​ട്ട​റി ആ​സ്റ്റിൻ​ ബെ​ന്നൻ സ്വാ​ഗ​ത​വും ജി​ല്ലാ വൈ​സ് ​പ്ര​സി​ഡന്റ് എം.സി​ദ്ദി​ഖ് ന​ന്ദി​യും പ​റ​ഞ്ഞു. ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ഡി.മു​ര​ളീ​ധ​രൻ, റ​ഹീം മു​ണ്ട​പ്പ​ള്ളിൽ, എം.ഇ.ഷെ​ജി, ഷി​ഹാൻ​ബ​ഷി, ശ്രീ​കു​മാർ വ​ള്ളി​ക്കാ​വ്, എ​സ്.വി​ജ​യൻ, റൂ​ഷ.പി.കു​മാർ, സു​നിൽ​കു​മാർ, പി.കെ.മ​ധു, ഫൗ​സി, ജി​ല്ലാ കോ​ഓർ​ഡി​നേ​റ്റർ എസ്.രാ​ജു എ​ന്നി​വർ സം​സാ​രി​ച്ചു.