പദ്മരാജൻ ചലച്ചിത്ര-സാഹിത്യ അവാർഡുകൾക്ക് അപേക്ഷിക്കാം

Monday 27 February 2023 12:40 AM IST

തിരുവനന്തപുരം: പി.പദ്മരാജൻ ട്രസ്റ്റിന്റെ 2022ലെ ചലച്ചിത്ര-സാഹിത്യ അവാർഡുകൾക്കുള്ള അപേക്ഷകൾ മാർച്ച് 31നകം ലഭിക്കണമെന്ന് ട്രസ്റ്റ് ചെയർമാൻ വിജയകൃഷ്‌‌ണൻ അറിയിച്ചു. മികച്ച സംവിധായകൻ,മികച്ച തിരക്കഥാകൃത്ത് എന്നിവയാണ് ചലച്ചിത്ര പുരസ്‌കാരങ്ങൾ. 2022ൽ സെൻസർ ചെയ്‌ത സിനിമകളും ഒ.ടി.ടികളിൽ റിലീസ് ചെയ്‌തവയും പരിഗണിക്കും. ഡി.വി.ഡി/ബ്‌ളൂറേ ഡിസ്‌ക്/പെൻഡ്രൈവ് എന്നിവയിൽ ഒന്നാണ് അയയ്‌ക്കേണ്ടത്. 2022ൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച രചനകളാണ് നോവൽ പുരസ്‌കാരത്തിന് പരിഗണിക്കുക. നോവലുകളുടെ മൂന്നു കോപ്പി അയയ്‌ക്കണം. 2022ൽ മലയാള ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ചെറുകഥയുടെ മൂന്നു പകർപ്പുകളാണ് കഥാഅവാർഡിന് പരിഗണിക്കുക. പ്രസാധകർക്കും വായനക്കാർക്കും രചനകൾ നിർദ്ദേശിക്കാം. വിലാസം: ജനറൽ സെക്രട്ടറി,പി.പദ്‌മരാജൻ ട്രസ്റ്റ്,ഞവരയ്‌ക്കൽ,പി.ആർ.എ 31, പാതിരപ്പള്ളി റോഡ്,പൂജപ്പുര,തിരുവനന്തപുരം 695012. ഫോൺ: 9544445562.

Advertisement
Advertisement