ഹയർസെക്കൻഡറി പരീക്ഷാർത്ഥികൾ വർദ്ധിച്ചു
Monday 27 February 2023 12:57 AM IST
തിരുവനന്തപുരം: മാർച്ച് 10ന് ആരംഭിക്കുന്ന ഒന്നും രണ്ടും വർഷത്തെ ഹയർസെക്കൻഡറി പരീക്ഷ എഴുതുന്നവരുടെ എണ്ണം കൂടി. പ്ളസ് ടുവിന് കഴിഞ്ഞ വർഷത്തേക്കാൾ 9592 പേരും പ്ളസ് വണ്ണിന് 282 പേരുമാണ് കൂടുതൽ. മലപ്പുറത്താണ് കൂടുതൽ പേർ. പ്ലസ് ടുവിന് 80,779 പേരും പ്ലസ് വണ്ണിന് 78,824 പേരും. പ്ളസ് ടു കുറവ് വയനാട്ടിലും (11,178 പേർ). പ്ലസ് വണ്ണിന് കുറവ് ഇടുക്കിയിലുമാണ് (10,700 പേർ). പ്ലസ് ടു പരീക്ഷയെഴുതുന്നവരിൽ 2,17,028 പെൺകുട്ടികളും 2,25,000 ആൺകുട്ടികളുമാണ്. പ്ലസ് വൺ പരീക്ഷയെഴുതുന്നവരിൽ 2,11,436 പെൺകുട്ടികളും 2,13,542 ആൺകുട്ടികളുമാണ്. മാർച്ച് 30 വരെയാണ് പരീക്ഷകൾ.