പാളംപണി: ജനശതാബ്ദി ഉൾപ്പെടെ റദ്ദാക്കി

Monday 27 February 2023 12:59 AM IST

തിരുവനന്തപുരം: തൃശൂരിലെ പുതുക്കാട് റെയിൽവേ ട്രാക്കിൽ സാങ്കേതിക ജോലികൾ നടത്തുന്നതിനാൽ ഇന്നത്തെ കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി സർവീസ് റദ്ദാക്കി. ചില ട്രെയിനുകൾ പാതിവഴിയിൽ സർവീസ് നിറുത്തും.കൂടുതൽ ബസ് സർവീസുകൾ ഏർപ്പെടുത്തിയതായി കെ.എസ്.ആർ.ടി.സി അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലേക്ക് കൂടുതൽ സർവീസ് ഏർപ്പെടുത്തി. ടിക്കറ്റുകൾ online.keralartc.comൽ ബുക്ക് ചെയ്യാം.