28 തദ്ദേശ വാർഡുകളിൽ നാളെ ഉപതിരഞ്ഞെടുപ്പ്

Monday 27 February 2023 1:23 AM IST

തിരുവനന്തപുരം : സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിൽ നാളെ ഉപതിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. നാളെ രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ ബുധനാഴ്ച.

ഇടുക്കി, കാസർകോട് ഒഴികെ 12 ജില്ലകളിലെ ഒരു ജില്ലാ പഞ്ചായത്ത്, ഒരു ബ്ലോക്ക് പഞ്ചായത്ത്, ഒരു കോർപ്പറേഷൻ, രണ്ട് മുനിസിപ്പാലിറ്റി, 23 ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്. ആകെ 97 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. അതിൽ 40 പേർ സ്ത്രീകളാണ്.163 പോളിംഗ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്.

പാലക്കാട് ജില്ലാ പഞ്ചായത്തിൽ നൂറും തളിക്കുളം ബ്ലോക്ക് പഞ്ചായത്തിൽ പതിന്നാലും കൊല്ലം കോർപ്പറേഷനിൽ നാലും മുനിസിപ്പാലിറ്റികളിൽ രണ്ടും ഗ്രാമപഞ്ചായത്തുകളിൽ നാല്പത്തിമൂന്നും ബൂത്തുകളുണ്ടാവും.

പോളിംഗ് സാധനങ്ങൾ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് സെക്ടറൽ ഓഫീസർമാർ മുഖേന അതാത് പോളിംഗ് ബൂത്തുകളിൽ എത്തിക്കും. ഉദ്യോഗസ്ഥർ പോളിംഗ് ബൂത്തിൽ നേരിട്ട് ഹാജരായാൽ മതി.

ബുധനാഴ്ച 10മുതൽ അതാത് കേന്ദ്രങ്ങളിൽ വേട്ടെണ്ണൽ ആരംഭിക്കും. ഫലം www.lsgeletion.kerala.gov.in sskänse TREND ൽ ലഭ്യമാകും.

ആകെ വോട്ടർമാർ 1,22,473

പുരുഷൻമാർ 58,315

സ്ത്രീകൾ 64,155

ട്രാൻസ്‌ജെൻഡറുകൾ 3

പ്രവാസി വോട്ടർമാർ 10

Advertisement
Advertisement