എ.ഐ.എസ്.എഫ് ചവറ മണ്ഡലം സമ്മേളനം

Monday 27 February 2023 1:38 AM IST

ചവറ: എ.ഐ.എസ്.എഫ് ചവറ മണ്ഡലം സമ്മേളനം നടന്നു. സ്വാതിശ്രീ നഗറിൽ(ചവറ കെ.സി.പിള്ള സ്മാരക ഹാൾ) നടന്ന സമ്മേളനം എ.ഐ.എസ്.എഫ് സംസ്ഥാന കൗൺസിൽ അംഗം ഗൗരി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജഗൻ കണ്ണൻ, വീണ വിശ്വംഭരൻ എന്നിവരുടെ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. അൻസിൽ രക്തസാക്ഷി പ്രമേയവും മോൻസിൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. അമൽ സത്യശീലൻ സ്വാഗതം പറഞ്ഞു. മണ്ഡലം സെക്രട്ടറി ആദർശ് ചിറ്റൂർ റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.ഐ ചവറ മണ്ഡലം സെക്രട്ടറി അനിൽ പുത്തേഴം, അസിസ്റ്റന്റ് സെക്രട്ടറി വി.ജ്യോതിഷ് കുമാർ, മണ്ഡലം സെക്രട്ടേറിയറ്റ് അംഗം സക്കീർ വടക്കുംതല, എ. ഐ.വൈ.എഫ് സംസ്ഥാന കൗൺസിൽ അംഗം രാജേഷ് ചിറ്റൂർ, മണ്ഡലം സെക്രട്ടറി ജിതിൻ ബാബു, പ്രസിഡന്റ് വിഷ്ണു വേണുഗോപാൽ എന്നിവർ സംസാരിച്ചു. പ്രസിഡന്റായി ജഗൻ കണ്ണനെയും സെക്രട്ടറിയായി ആദർശ് മഠത്തിലിനെയും തിരഞ്ഞെടുത്തു.

Advertisement
Advertisement