പുതിയ പെൻഷൻ പദ്ധതിക്കെതിരെ റെയിൽവേ തൊഴിലാളി കൺവെൻഷൻ

Monday 27 February 2023 1:41 AM IST

കൊല്ലം: ഫലത്തിൽ പെൻഷൻ തന്നെ ഇല്ലാതാക്കുന്ന പുതിയ പെൻഷൻ പദ്ധതി പിൻവലിച്ച് പഴയത് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാതലത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാർ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ കൊല്ലത്ത് റെയിൽവേ തൊഴിലാളികളുടെ കൺവെൻഷൻ നടന്നു. സി.ഐ.ടി.യു അഖിലേന്ത്യാവൈസ് പ്രസിഡന്റ് ജെ.മെഴ്സിക്കുട്ടി അമ്മ ഉദ്ഘാടനംചെയ്തു. ഡി.ആർ.ഇ.യു ഡിവിഷണൽ പ്രസിഡന്റ് എം.എൽ.വിബി അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര സർക്കാർ ജീവനക്കാരുടെ കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.കെ. മുരളീധരൻ, എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി.അനിൽകുമാർ, ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് വർക്കിംഗ് കമ്മിറ്റി മെമ്പർ പി.എൻ.സോമൻ, ഡി.ആർ.ഇ.യു

നേതാക്കന്മാരായ എൻ.രവികുമാർ, എൻ. പദ്മകുമാർ, ദീപ ദിവാകരൻ എന്നിവർ സംസാരിച്ചു. ബി.സുശോഭനൻ വിഷയം അവതരിപ്പിച്ചു. ഡി.ആർ.ഇ.യു ഡിവിഷണൽ സെക്രട്ടറി കെ.എം. അനിൽകുമാർ സ്വാഗതവും ബ്രാഞ്ച് സെക്രട്ടറി എം.ടി.സജി നന്ദിയും പറഞ്ഞു.

Advertisement
Advertisement