കാളിയാറമ്പത്ത് തറവാട്ട് സംഗമം

Tuesday 28 February 2023 12:04 AM IST
ഉപഹാര സമർപ്പണം നടത്തുന്നു

നാദാപുരം: തൂണേരി കാളിയാറമ്പത്ത് തറവാട്ടിൽ കുടുംബസംഗമം നടത്തി. വാണിയ സമുദായത്തിന്റെ ആത്മീയ ആചാര്യൻ കരിവള്ളൂർ വല്യച്ചൻ പ്രമോദ് കോമരം ഭദ്രദീപം കൊളുത്തി ചടങ്ങിന് ആരംഭം കുറിച്ചു. വണിക വൈശ്യസംഘം സംസ്ഥാന പ്രസിഡന്റ് എസ് കുട്ടപ്പൻ ചെട്ട്യാർ മുഖ്യ പ്രഭാഷണം നടത്തി. കാളിയാറമ്പത്ത് തറവാട് ട്രസ്റ്റ് ചെയർമാൻ വിജയൻ കെ.അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് തറവാട്ടിലെ മുതിർന്ന അംഗങ്ങളെ ആദരിച്ചു. ചടങ്ങിൽ പുരസ്കാര സമർപ്പണം, ജീവകാരുണ്യ നിധി സമർപ്പണം, അന്നദാനം, തറവാട്ട് പുനർനിർമ്മാണ ഫണ്ട് ശേഖരണം, കലാപരിപാടികൾ,സമ്മാനദാനം, തുടങ്ങിയവ നടന്നു. സെക്രട്ടറി ശ്രീധരൻ വടകര, റോഷിത്ത് നാരായണൻ, സജീവൻ വടകര, ശോഭ, പ്രസന്ന ചമ്പാട്,പ്രകാശൻ പുത്തൂർ, പവിത്രൻ മാഹി, രാമകൃഷ്ണൻ കരിയാട് എന്നിവർ പ്രസംഗിച്ചു.