റോഡ് പ്രവൃത്തി ആരംഭിച്ചു
Tuesday 28 February 2023 12:16 AM IST
വേളം: വേളം ഗ്രാമപഞ്ചായത്ത് 12 -ാം വാർഡിലെ തൊടുവെക്കണ്ടിമുക്ക് കേളൊത്ത് പൊയിൽ റോഡ് പ്രവൃത്തി ഉദ്ഘാടനം കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ ഫ്ലഡ് റിലീഫ് ഫണ്ടിൽ ഉൾപ്പെടുത്തി പത്തു ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് നവീകരിക്കുന്നത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി.ബാബു അദ്ധ്യക്ഷത വഹിച്ചു. ടി.വി. മനോജൻ, കെ.കെ.നാരയണൻ നമ്പ്യാർ, കാളങ്കി മുഹമ്മദ്, ഏ.കെ.നാണു നമ്പ്യാർ, കെ.സത്യൻ, കെ.രാഘവൻ, മാണിക്കോത്ത് നാരയണൻ, ഏ.കെ.ചിന്നൻ തുടങ്ങിയവർ പ്രസംഗിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.കെ. മനോജൻ, ബീന കോട്ടേമ്മൽ, ബാലമണി തായന തുടങ്ങിയവർ പങ്കെടുത്തു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സുമ മലയിൽ സ്വാഗതം പറഞ്ഞു.