'മിനിമം പെൻഷൻ 9000 രൂപയാക്കണം'
Tuesday 28 February 2023 12:20 AM IST
മുക്കം: പി.എഫ്.പെൻഷൻകാരുടെ മിനിമം പെൻഷൻ 9000 രൂപയാക്കണമെന്നും കേന്ദ്ര സർക്കാരും പി.എഫ്.അധികൃതരും തുടർന്നു വരുന്ന പെൻഷൻ വിരുദ്ധ നയം അവസാനിപ്പിക്കണമെന്നും പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ മുക്കം യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് ടി.പി.ഉണ്ണിക്കുട്ടി ഉദ്ഘാടനം ചെയ്തു. അഗസ്ത്യൻമുഴി എ.യു.പി സ്കൂളിൽ ചേർന്ന ജനറൽ ബോഡിയിൽ യൂണിറ്റ് പ്രസിഡന്റ് ടി.അയമുട്ടി അദ്ധ്യക്ഷത വഹിച്ചു. പി.എഫ് പെൻഷൻകാർക്ക് ഇ.എസ്.ഐ ചികിത്സ അനുവദിക്കണമെന്ന ആവശ്യവും യോഗം ഉന്നയിച്ചു. സെക്രട്ടറി എസ്. ജയചന്ദ്രൻ റിപ്പോർട്ടും വരവുചെലവ് കണക്കും അവതരിപ്പിച്ചു. അത്തോളി കുഞ്ഞിമുഹമ്മത് നന്ദി പറഞ്ഞു. ഭാരവാഹികളായി ടി. അയമുട്ടി (പ്രസിഡന്റ്), എസ്.ജയചന്ദ്രൻ (സെക്രട്ടറി), സി.പ്രഭാകരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.