മലമൽക്കാവിൽ കരിമരുന്ന് പൊട്ടി തെറിച്ച് അപകടം: വീട്ട് ഉടമക്കെതിരെ പൊലീസ് കേസെടുത്തു

Tuesday 28 February 2023 12:44 AM IST

ആനക്കര: മലമൽക്കാവിൽ കരുമരുന്ന് പൊട്ടിത്തെറിച്ച അപകടം അനധീകൃതമായി കരിമരുന്ന് സൂക്ഷിച്ചതിന് വീട്ട് ഉടമക്കെതിരെ തൃത്താല പൊലീസ് കേസെടുത്തു. ഉടമ ഒളിവിൽ. ആനക്കര പഞ്ചായത്തിലെ മലമൽക്കാവ് അരീക്കാട് റോഡിൽ കുന്നുമ്മൽ പ്രഭാകരന്റെ(55) വീട്ടിൽ കരിമരുന്ന് പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ പ്രഭാകരൻ ഉൾപ്പെടെ വീട്ടിലുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റിരുന്നു. തിങ്കളാഴ്ച്ച രാവിലെ പാലക്കാട് നിന്ന് ബോംബ് സ്വക്ക്വോഡും ഫോറൻസിക്ക് വിഭാഗവും പരിശോധന നടത്തി. ബോബ് സ്വകോർഡ് പി.കെ സതീഷ്, ഫോറൻസിക് വിഭാഗം സൈന്റിഫിക് ഓഫീസർ നിവ്യ കൃഷ്ണ, തൃത്താല എസ്.ഐ സി.രമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പരിശോധന വൈക്കീട്ട് വരെ നീണ്ടു. വെടിക്കെട്ടിന് ഉപയോഗിക്കുന്ന വസ്ത്തുകൾ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. സമീപത്തെ ക്ഷേത്രത്തിലെ വെടിക്കെട്ട് തൊഴിലാളിയാണ് പ്രഭാകരൻ.

സമീപത്തെ പത്തോളം വീടുകൾ തകർന്നു
കരിമരുന്ന് പൊട്ടിത്തെറിച്ച അപകടം സമീപത്തെ പത്തോളം വീടുകൾ തകർന്നു. കീലോ കണക്കിന് കരിമുന്ന് ശേഖരിച്ച് വീടിന്റെ മുകളിലെ ടറസിൽ ശേഖരിച്ച് വെച്ചിരിക്കുകയായിരുന്നു. ഇതാണ് അപകടത്തിന് കാരണമായത്. നേരത്തെ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കരിമുന്നിന് തീപ്പിടിച്ചതായിരുന്നതായിട്ടാണ് സംശയിച്ചിരുന്നു. എന്നാൽ അപകടത്തിന് ശേഷവും വീട്ടിലെ ഗ്യാസ് സിലിണ്ടറിന് തകരാർ സംഭവിച്ചിട്ടില്ല. പടിഞ്ഞാറൻ മേഖലയിൽ കഴിഞ്ഞ മൂന്ന് ദിവസമായി ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. ഇതായിരിക്കണം ഇത് വേഗത്തിൽ കത്തിപ്പിടിക്കാൻ കാരണമായത്.

ടറസിന്റെ മുകളിൽ വെച്ചാണ് ഉഗ്രസ്‌ഫോടനമുണ്ടായത്. ഇതാണ് ചുറ്റുമുളള വീടുകൾ കൂടി തകരാൻ കാരണമായത്. സമീപത്തെ വീടുകൾക്ക് വിളളൽ,ജനൽ ചില്ലുകൾ തകർന്നു വീണു. വൈദ്യുതി ലൈനുകൾ കത്തിവീണു. സമീപത്തെ മരങ്ങൾ കത്തി അടക്കം നിരവധി അപകടങ്ങൾക്ക് ഇത് കാരണമായിരുന്നു. രാത്രിയിലാണ് അപകടമുണ്ടായതിനാൽ കൂടുതൽ പേർക്ക് പരിക്കേറ്റില്ല.

തോട്ടംപുലാത്ത് മണികണ്ഠൻ, പേനാംകുന്ന് പറമ്പിൽ മല്ലിക,തോട്ടംപിലാത്ത് വേലായുധൻ, കുന്നുമ്മേൽ പറമ്പിൽ രാജൻ,കുന്നുമ്മേൽ പറമ്പിൽ മീനാക്ഷി, ചോലയ്ക്കൽ കാർത്ത്യായാനി, ചോലക്കൽ രാജൻ, ചോലയിൽ സുരേന്ദ്രൻ, കാർത്തികയിൽ ശോഭ.സി.നായർ എന്നിവരുടെ വീടുകൾക്കളാണ് തകർന്നത്.

Advertisement
Advertisement