റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു
Tuesday 28 February 2023 12:51 AM IST
ഒറ്റപ്പാലം: റെയിൽവേയുടെ 'അമൃതം സ്റ്റേഷൻ' പദ്ധതിയിൽ ഉൾപ്പെടുത്തിയ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ അടിസ്ഥാന സൗകര്യ വികസനങ്ങളും പോരായ്മകളും പഠിച്ച് റിപ്പോർട്ട് തയ്യാറാക്കുന്നതിനായി ഇന്ത്യൻ റെയിൽവേ പാസഞ്ചർ അമേനിറ്റീസ് കമ്മിറ്റി (പി.എ.സി) ചൈയർമാൻ പി.കെ.കൃഷ്ണണദാസ് റെയിൽവേ സ്റ്റേഷനിൽ സന്ദർശനം നടത്തി. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം ശിവദാസ്, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വേണഗോപാൽ മദ്ധ്യ മേഖല സെക്രട്ടറി ശങ്കരൻ കുട്ടി, എസ്.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി സത്യൻ പ്രമോദ് ജില്ലാ സെക്രട്ടറി സരേഷ് ബാബു, ബി.ജെ.പി ഒറ്റപ്പാലം മണ്ഡലം പ്രസിഡന്റ് അനൂപ് ജനറൽ സെക്രട്ടറി സ്വരൂപ്, പാസ്സഞ്ചഴ്സ് അസോസിയേഷൻ സെക്രട്ടറി വിശ്വനാഥൻ,അനിൽ പള്ളത്ത് എന്നിവർ സന്ദർശനത്തിൽ പങ്കെടുത്തു.