വാളയാർ കേസ്: അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകി

Tuesday 28 February 2023 12:00 AM IST

കൊച്ചി: വാളയാറിൽ പ്രായപൂർത്തിയാകാത്ത ദളിത് സഹോദരിമാർ പീഡനത്തെത്തുടർന്ന് ആത്മഹത്യ ചെയ്തെന്ന കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ നൽകിയ ഹർജിയിൽ സി.ബി.ഐ അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിച്ചു. തുടർന്ന് ജസ്റ്റിസ് കെ. ബാബു ഹർജി മൂന്നാഴ്‌ച കഴിഞ്ഞു പരിഗണിക്കാൻ മാറ്റി. ഹർജിക്കാരിയുടെ 13 വയസുള്ള മൂത്തമകളെ 2017 ജനുവരി 13 നും ഒമ്പതുകാരിയായ ഇളയ മകളെ 2017 മാർച്ച് നാലിനുമാണ് വാളയാറിലെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.