ഭിന്നശേഷിക്കാരെ തൊഴിൽ നികുതിയിൽ നിന്ന് ഒഴിവാക്കണം

Tuesday 28 February 2023 12:00 AM IST

തിരുവനന്തപുരം: എല്ലാ വിഭാഗം ഭിന്നശേഷിക്കാരും തൊഴിൽ നികുതി അടയ്ക്കുന്നത് ഒഴിവാക്കി സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്. പഞ്ചപകേശന്റെ ഉത്തരവ്. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് ഉത്തരവ് നൽകിയത്.