ആവേശമായി ചലഞ്ചേഴ്‌സ് മാരത്തൺ

Tuesday 28 February 2023 12:18 AM IST
പനങ്ങാട് ചലഞ്ചേഴ്‌സ് ക്ലബ്ബിന്റെ 50ാം വാർഷികത്തോടനുബന്ധിച്ച് വി.പി.എസ് ലേക്ഷോർ ആശുപത്രി സംഘടിപ്പിച്ച ഹാഫ് മാരത്തൺ എറണാകുളം അസി. കമ്മിഷണർ പി. രാജ്കുമാർ ഫ്‌ളാഗ്ഓഫ് ചെയ്യുന്നു. ആശുപത്രി സി.ഒ.ഒ ഡോ. അനൂപ് നമ്പ്യാർ, കോർപറേറ്റ് കമ്മ്യൂണിക്കേഷൻസ് മാനേജർ എം.മായ, ചലഞ്ചേഴ്‌സ് പ്രസിഡന്റ് എ.എൻ.പ്രസേനൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.എം ദേവദാസ് തുടങ്ങിയവർ സമീപം.

കൊച്ചി: പനങ്ങാട് ചലഞ്ചേഴ്‌സ് ക്ലബ്ബിന്റെ 50ാം വാർഷികത്തോടനുബന്ധിച്ച് ഹാഫ് മാരത്തൺ സംഘടിപ്പിച്ചു. ഞായറാഴ്ച രാവിലെ 5.30ന് ലേക്‌ഷോർ ആശുപത്രിയിൽ നിന്നാരംഭിച്ച മാരത്തൺ എറണാകുളം അസിസ്റ്റന്റ് കമ്മിഷണർ പി. രാജ്കുമാർ ഫ്‌ളാഗ് ഓഫ് ചെയ്തു.

കുണ്ടന്നൂർ മാടവന വഴി കടന്ന് പനങ്ങാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സമാപിച്ച മാരത്തണിൽ 110 പേർ പങ്കെടുത്തു. പാലക്കാട് സ്വദേശി കെ. അജിത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം ഇടുക്കി സ്വദേശി കെ.എം. സജിത്തും മൂന്നാം സ്ഥാനം തൃശൂർ സ്വദേശി അജ്മലും നേടി.

Advertisement
Advertisement