ഐ.സി.എ.ഐ ഭാരവാഹികളുടെ സ്ഥാനാരോഹണം

Tuesday 28 February 2023 12:18 AM IST
ഐ.സി.എ.ഐ എറണാകുളം ശാഖ ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങ് വ്യവസായ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്യുന്നു. ജോബി ജോർജ്ജ്, ജി.സുരേഷ്, എം.എ. ആഷിൽ , ടോണി വർഗീസ്, എ.സലീം എ തുടങ്ങിയവർ സമീപം

കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഇന്ത്യ (ഐ.സി.എ.ഐ) എറണാകുളം ശാഖാ ഭാരവാഹികളുടെ സ്ഥാനാരോഹണചടങ്ങ് വ്യവസായ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എ മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്തു. ദീപ വർഗീസ് (ചെയർപേഴ്‌സൺ), എ.സലിം (വൈസ് ചെയർപേഴ്‌സൺ ), എ.എസ്. ആനന്ദ് (സെക്രട്ടറി), ജി.സുരേഷ് (ട്രഷറർ), ടോണി തോമസ് (വിദ്യാർത്ഥി അസോസിയേഷൻ ചെയർപേഴ്‌സൺ ), ജോബി ജോർജ്, എം.എ.ആഷിൽ, രൂപേഷ് രാജഗോപാൽ, കെ.വി.ജോസ് (മറ്റ് അംഗങ്ങൾ) എന്നിവരാണ് ചുമതലയേറ്റത്. ദീപ വർഗീസിന് വേണുഗോപാൽ സി. ഗോവിന്ദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഐ.സി.എ.ഐ എറണാകുളം ശാഖയുടെ ചരിത്രത്തിൽ ആദ്യമായാണ് വനിത അദ്ധ്യക്ഷയാകുന്നത്.

Advertisement
Advertisement