ജപ്പാൻ മേള മാർച്ച് രണ്ടു മുതൽ കൊച്ചിയിൽ

Tuesday 28 February 2023 12:18 AM IST
കൊച്ചിയിൽ നടക്കുന്ന രണ്ടാമത് ജപ്പാൻ മേളയോട് അനുബന്ധിച്ച് നടന്ന വാർത്താ സമ്മേളനത്തിൽ ഇൻഡോ ജപ്പാൻ ചേംബർ ഒഫ് കൊമേഴ്‌സ് കേരള പ്രസിഡന്റ് മധു എസ്. നായർ സംസാരിക്കുന്നു.

കൊച്ചി: ഇൻഡോ- ജപ്പാൻ ചേംബർ ഒഫ് കൊമേഴ്‌സ് കേരളത്തിന്റെ (ഇൻജാക്ക് )ആഭിമുഖ്യത്തിലെ രണ്ടാമത് ജപ്പാൻ മേള മാർച്ച് രണ്ട് മുതൽ നാലു വരെ കുമ്പളം റമദ റിസോർട്ടിൽ നടക്കും.

നിരവധി സ്റ്റാളുകൾ മേളയിൽ അണിനിരക്കും. ബിസിനസ് മീറ്റുകൾ, ചർച്ചകൾ, സെമിനാറുകൾ എന്നിവയും നടക്കും. കെ.എസ്.ഐ.ഡി.സി, സിന്തൈറ്റ്, നിറ്റ ജലാറ്റിൻ, ടൊയോട്ട തുടങ്ങിയവയും ഇൻജാക്കുമായി സഹകരിക്കുന്നുണ്ട്. ഇൻജാക്ക് പ്രസിഡന്റും കൊച്ചിൻ ഷിപ്പ്‌യാർഡ് ചെയർമാനുമായ മധു എസ്. നായർ,​ ഇൻജാക്ക് ജോയിന്റ് സെക്രട്ടറി വി.പി. മാത്യു, ട്രഷറർ ജോസഫ് ഫിലിപ്പ്, ജപ്പാൻ മേള സി.ഇ.ഒ ജോണി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.