മാനസികാരോഗ്യത്തിന് കൂട്ടയോട്ടം

Tuesday 28 February 2023 12:22 AM IST
ഫൺ റൺ

കൊച്ചി: മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കാൻ മെന്റൽ ഹെൽത്ത് ആക്ഷൻ ട്രസ്റ്റും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി എറണാകുളത്ത് അഞ്ച് കിലോമീറ്റർ ഫൺ റൺ സംഘടിപ്പിച്ചു.‌

അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ജയകുമാർ കൂട്ടയോട്ടം ഉദ്ഘാടനം ചെയ്തു. ആരോഗ്യകരമായ ജീവിതത്തിൽ മാനസികാരോഗ്യം വഹിക്കുന്ന പങ്കും ആയുർവേദത്തിന്റെ പ്രാധാന്യവും വൈദ്യരത്‌നം എറണാകുളം ശാഖയിലെ സീനിയർ ഫിസിഷ്യൻ ഡോ.ജി. വിഷ്ണു വിവരിച്ചു. മെന്റൽ ഹെൽത്ത് ആക്ഷൻ ട്രസ്റ്റ് പ്രസിഡന്റ് ഡോ. മനോജ്, കൊച്ചി കോർപ്പറേഷൻ കൗൺസിലർ പദ്മജ എസ്. മേനോൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.