സെവൻസ് ഫുട്ബാൾ ടൂർണമെന്റ്
Tuesday 28 February 2023 12:26 AM IST
കൊച്ചി: വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ വല്ലാർപാടം ഭാവന സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണത്തിന്റെ ഭാഗമായി അഖില കേരള സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. വല്ലാർപാടം ബസിലിക്ക മൈതാനിയിൽ ഏപ്രിൽ 16 മുതൽ 23 വരെയാണ് ടൂർണമെന്റ്. വിജയികൾക്ക് ജോസഫ് ഡെനോ മെമ്മോറിയൽ എവർ റോളിംഗ് വിന്നേഴ്സ് ട്രോഫിയും 40,000 രൂപയും റണ്ണേഴ്സപ്പിന് ഭാവന എവർ റോളിംഗ് ട്രോഫിയും 20,000 രൂപ ക്യാഷ് അവാർഡും സമ്മാനമായി ലഭിക്കും. പങ്കെടുക്കാൻ താത്പര്യമുള്ള ടീമുകൾ മാർച്ച് 15ന് മുമ്പായി സംഘാടകരുമായി ബന്ധപ്പെടുക. ഫോൺ: 9895601776, 8921972016, 8075116382, 7907813168.