മഹാരാജാസിൽ 70കളിലെ 'മലയാളീസ്' ഒത്തുകൂടുന്നു
Tuesday 28 February 2023 12:27 AM IST
കൊച്ചി: അഞ്ച് പതിറ്റാണ്ടുമുമ്പ് എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് പടിയിറങ്ങിയ ബി.എ മലയാളം വിദ്യാർത്ഥികൾ (1970-73 ബാച്ച് ) മാർച്ച് നാലിന് വീണ്ടും ഒത്തുചേരും. 'മഹാരാജാസിന്റെ ഓർമ്മപ്പൂമരചോട്ടി'ലെന്ന് പേരിട്ടിരിക്കുന്ന സംഗമത്തിൽ മലയാളം വിഭാഗം അദ്ധ്യാപകരുടെ പ്രതിനിധിയായി പ്രൊഫ. എം.കെ. സാനു പങ്കെടുക്കും.
കേരള സാഹിത്യ അക്കാഡമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ, മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റ്‌സ് അസോസിയേഷൻ (ഒ.എസ്.ഒ) പ്രസിഡന്റ് സി.ഐ.സി.സി ജയചന്ദ്രൻ എന്നിവർ പങ്കെടുക്കും. രാവിലെ 10ന് ആരംഭിക്കുന്ന സംഗമം വൈകിട്ടുവരെ നീളും. പതിറ്റാണ്ടുകൾക്ക് മുൻപ് മാതാപിതാക്കളുടെ കൈപിടിച്ച് കോളേജിൽ പഠിക്കാനെത്തിയവർ കൊച്ചുമക്കളോടൊപ്പം സംഗമത്തിനെത്തും.