സിഫ്റ്റിൽ ഫുഡ് പാക്കേജിംഗ് പരിശീലനം
Tuesday 28 February 2023 12:29 AM IST
കൊച്ചി: ഫുഡ് പാക്കേജിംഗിന്റെ അടിസ്ഥാനകാര്യങ്ങളും സാമഗ്രികളുടെ പരിശോധനയും സംബന്ധിച്ച് വിദ്യാർത്ഥികൾക്കായുള്ള മൂന്ന് ദിവസത്തെ പരിശീലനം സിഫ്റ്റിൽ ആരംഭിച്ചു. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പെട്രോകെമിക്കൽസ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി (സിപെറ്റ്) ജോയിന്റ് ഡയറക്ടറും മേധാവിയുമായ കെ.എ. രാജേഷ് ഉദ്ഘാടനം ചെയ്തു. സിഫ്റ്റ് ഡയറക്ടർ ഡോ. ജോർജ് നൈനാൻ അദ്ധ്യക്ഷത വഹിച്ചു. സീനിയർ സയന്റിസ്റ്റ് ഡോ. സി.ഒ. മോഹൻ, പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.ജെ. ബിന്ദു, സീനിയർ സയന്റിസ്റ്റ് ഡോ.എസ്. രമ്യ എന്നിവർ പങ്കെടുത്തു. ഫുഡ് പാക്കേജിംഗ് സാമഗ്രികളുടെ സുരക്ഷ, പാക്കേജിംഗ് സാങ്കേതികവിദ്യകൾ, ഭക്ഷ്യസുരക്ഷാ മാർഗനിർദ്ദേശങ്ങൾ തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസുകൾ.