നീറ്റ് പി.ജി പരീക്ഷ മാറ്റി വയ്‌ക്കില്ല
Tuesday 28 February 2023 1:37 AM IST
■ഹർജികൾ സുപ്രീം കോടതി തള്ളി
ന്യൂഡൽഹി : നീറ്റ് പി.ജി പരീക്ഷ നീട്ടണമെന്ന ഒരു വിഭാഗം വിദ്യാർത്ഥികളുടെ ആവശ്യം സുപ്രീംകോടതി തളളി. പരീക്ഷയ്‌ക്കുളള എല്ലാ തയ്യാറെടുപ്പും പൂർത്തിയായെന്ന നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസിന്റെ (എൻ.ബി.ഇ) വാദത്തിനൊടുവിലാണ് ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട് അദ്ധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ഇതോടെ മാർച്ച് അഞ്ചിന് തന്നെ നീറ്റ് പി.ജി. പരീക്ഷ നടക്കുമെന്ന് ഉറപ്പായി. ഇന്റേൺഷിപ്പ് പൂർത്തിയാക്കാനുളള സമയപരിധി ആഗസ്റ്റ് 11 വരെ നീട്ടിയ സാഹചര്യത്തിൽ നീറ്റ് പി.ജി പരീക്ഷ നീട്ടണമെന്നാണ് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ സംഘടനയും ഒരു വിഭാഗം വിദ്യാർത്ഥികളും ആവശ്യപ്പെട്ടത്.