പ്രാക്ടിക്കൽ പരീക്ഷ

Tuesday 28 February 2023 12:39 AM IST

തിരുവനന്തപുരം: കേരളസർവകലാശാല അഞ്ചാം സെമസ്റ്റർ ബി.പി.എ (വീണ) ഡിസംബർ 2022 ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 8മുതൽ തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ സംഗീത കോളേജിൽ രാവിലെ 10മുതൽ നടത്തും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനീയറിംഗ് കാര്യവട്ടം 2018സ്‌കീം നാലാം സെമസ്റ്റർ കമ്പ്യൂട്ടർ സയൻസ് &എൻജിനീയറിംഗ്, ഇൻഫർമേഷൻ ടെക്‌നോളജി ബ്രാഞ്ചുകളുടെ പ്രായോഗിക പരീക്ഷകൾ നാളെ മുതൽ നടത്തും.

പരീക്ഷാ ഫലം

നാലാം സെമസ്റ്റർ ബി.കോം ഹിയറിംഗ് ഇംപയേർഡ് (റഗുലർ - 2019 സ്‌കീം,സപ്ലിമെന്ററി-2013 സ്‌കീം) ആഗസ്റ്റ് 2022ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.