ബസുകളിൽ കാമറ: സമയപരിധി മാർച്ച് 31 വരെ നീട്ടി

Tuesday 28 February 2023 12:47 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളിൽ കാമറ ഘടിപ്പിക്കാനുള്ള സമയപരിധി മാർച്ച് 31വരെ നീട്ടിയതായി മന്ത്രി ആന്റണി രാജു അറിയിച്ചു. നിലവാരമുള്ള കാമറകളുടെ ലഭ്യതക്കുറവും ഇക്കാര്യത്തിൽ സാവകാശം വേണമെന്ന ബസ് ഉടമകളുടെ അഭ്യർത്ഥനയും മാനിച്ചാണ് തീരുമാനം. സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിൽ അപകടസാഹചര്യങ്ങൾ ചർച്ച ചെയ്യാൻ കൊച്ചിയിൽ ചേർന്ന യോഗത്തിൽ കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ബസുകളിൽ ഫെബ്രുവരി 28ന് മുൻപ് കാമറകൾ ഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു.