കാലിക്കറ്ര് സർവകലാശാല ഭേദഗതിബിൽ പിൻവലിച്ചു
Tuesday 28 February 2023 12:49 AM IST
തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയ്ക്ക് താത്കാലിക ഭരണസമിതി രൂപീകരിക്കാൻ ചാൻസലറെന്ന നിലയ്ക്ക് ഗവർണർക്കുള്ള അധികാരം വെട്ടാനുള്ള ഭേദഗതി ബിൽ സർക്കാർ പിൻവലിച്ചു. ബിൽ അവതരണത്തിന് ഗവർണറുടെ മുൻകൂർ അനുമതി ലഭിക്കാത്തിനാലാണ് പിൻവലിച്ചത്.
ഖജനാവിന് അധിക സാമ്പത്തിക ബാദ്ധ്യത വരുത്തുന്നതിനാലാണ് ഗവർണറുടെ മുൻകൂർ അനുമതി വേണ്ടിവരുന്നത്. സർക്കാർ സഞ്ചിതനിധിയിൽ നിന്ന് 27.84 ലക്ഷം രൂപ ചെലവ് വരുമെന്നാണ് ബില്ലിന്റെ ധനകാര്യ മെമ്മോറാണ്ടത്തിൽ പറഞ്ഞിരുന്നത്.