മലിനജലം തോട്ടിലേക്ക്
Tuesday 28 February 2023 12:50 AM IST
റാന്നി : വ്യാപാര സ്ഥലങ്ങളിലെ ഉൾപ്പെടെ മലിന ജലം തോട്ടിലേക്ക് ഒഴുകുന്നതുമൂലം ഇട്ടിയപ്പാറ ടൗൺ, ബസ് സ്റ്റാൻഡും പരിസരപ്രദേശവും ഗുർഗന്ധ പൂരിതമാകുന്നതായി പരാതി. കടുത്ത വേനലിൽ നീരൊഴുക്ക് നിലച്ച തോട്ടിലൂടെ വലിയതോതിലാണ് മലിന ജലം ഒഴുകുന്നത്. വ്യാപാര സ്ഥാപനങ്ങളിലെ ഉൾപ്പെടെ കക്കൂസ് മാലിന്യവും ഇതിൽ ഉൾപ്പെടുന്നതായും പരാതിയുണ്ട്. ബേക്കറികളിൽ നിന്ന് മലിന ജലം കൈത്തോട്ടിലേക്ക് ഒഴുക്കുന്നതായി മുമ്പ് കണ്ടെത്തിയിട്ടുണ്ട്. അധികൃതർ ഇടപെട്ട് ഇതിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടേയും യാത്രക്കാരുടെ ആവശ്യം.