പത്ത്, ഹയർസെക്കൻഡറി ഇന്ന് പരീക്ഷയില്ല
Tuesday 28 February 2023 12:52 AM IST
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എസ്.എസ്.എൽ.സി ഹയർസെക്കൻഡറി വിഭാഗങ്ങൾക്ക് ഇന്ന് മോഡൽ പരീക്ഷയില്ല. ഈ ദിവസത്തെ പരീക്ഷകൾ അവസാനദിനമായ മാർച്ച് 4ന് നടക്കും. ഇന്നലെയാണ് എസ്.എസ്.എൽ.സി ഹയർസെക്കൻഡറി മോഡൽ പരീക്ഷകൾക്ക് തുടക്കമായത്. മലയാളം ഒന്നാം പേപ്പറും രണ്ടാം പേപ്പറുമായിരുന്നു പത്താം ക്ളാസിന്റെ പരീക്ഷകൾ. എസ്.എസ്.എൽ.സിക്ക് 4,19, 363പേരും ഹയർ സെക്കൻഡറിയിൽ 8,67,006 വിദ്യാർത്ഥികളുമാണ് പരീക്ഷയെഴുതുന്നത്.