സ്‌കൂൾ വാർഷികം

Tuesday 28 February 2023 12:52 AM IST
കാവുംഭാഗം ദേവസ്വംബോർഡ് ഹയർസെക്കണ്ടറി സ്കൂൾ വാർഷിക സമ്മേളനം തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : കാവുംഭാഗം ദേവസ്വംബോർഡ് ഹയർസെക്കൻഡറി സ്കൂൾ വാർഷികവും ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ഉപഹാര വിതരണവും വിരമിക്കുന്ന അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും യാത്രയയ്പ്പ് സമ്മേളനവും നടന്നു. തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ശ്രീനിവാസ് പുറയാറ്റ് അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് എസ്. ലത, മുൻസിപ്പൽ ചെയർമാൻ ജോസ് പഴയിടം, വാർഡ് കൗൺസിലർ അന്നമ്മ മത്തായി, പ്രിൻസിപ്പൽ നവനീത കൃഷ്ണൻ എൻ.കെ, പി.ടി.എ. വൈസ് പ്രസിഡന്റ് ബിനു വി.കുറുപ്പ്, ലളിതാമണിയമ്മ, സ്റ്റാഫ് സെകട്ടറി രാജിത്ത് ആർ.പി എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement